വിസ തട്ടിപ്പ്: മേപ്പാടി സ്വദേശി നാട്ടില്‍ തിരിച്ചെത്തി

0

തൊഴില്‍ വിസ വാഗ്ദാനം നല്‍കി ഏജന്റുമാര്‍ വഞ്ചിച്ചതായി പരാതി. മേപ്പാടി ചൂരല്‍മല സ്വദേശി ഇലപ്പുള്ളി സിദ്ദിഖാണ് തട്ടിപ്പിനിരയായത്. കല്‍പ്പറ്റ തലശ്ശേരി സ്വദേശികളായ രണ്ടുപേര്‍ ചേര്‍ന്ന് 65000 രൂപ തട്ടിയെടുക്കുകയും വിസിറ്റിംഗ് വിസയില്‍ ഒമാന്‍ മസ്‌കറ്റിലേക്ക് കയറ്റി വിടുകയും ചെയ്തു. പിന്നീട് ജോബ് വിസ ശരിയാക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും കബളിപ്പിച്ചു. 2018 ഡിസംബറിലാണ് 65000 രൂപ കല്‍പ്പറ്റ പുല്‍പ്പാറ സ്വദേശി റഷീദ്, തലശ്ശേരി സ്വദേശി ഉപ്പച്ചി ജലീല്‍ എന്നിവര്‍ തട്ടിയെടുത്തത്. മസ്‌ക്കറ്റില്‍ 4 മാസത്തോളം ദുരിതമനുഭവിച്ച സിദ്ദിഖിനെ നാട്ടിലെത്തിച്ചത് സേവാഭാരതിയുടെ മസ്‌ക്കറ്റ് ഘടകത്തിന്റെ ഇടപെടല്‍.

Leave A Reply

Your email address will not be published.

error: Content is protected !!