യു.എസ്.എസ് സ്കോളര്‍ഷിപ്പ് അഥീനയ്ക്ക്
വെള്ളമുണ്ട കരിങ്ങാരി യു.പി. സ്കൂള്‍ ഏഴാം തരം വിദ്യാര്‍ത്ഥിനിയായ അഥീനയ്ക്ക് യു.എസ്.എസ് സ്കോളര്‍ഷിപ്പ്. സ്കൂള്‍തല കലാമത്സരങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയ കലാകാരി കൂടിയാണ് അഥീന. വെള്ളമുണ്ട ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് സ്കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ എം ശശിയുടേയും കരിങ്ങാരി ഗവണ്മെന്റ് യു.പി സ്കൂള്‍ അധ്യാപിക സിന്ധുവിന്റെയും ഏക മകളാണ്.