അതിര്‍ത്തിയില്‍ പരിശോധന കടുപ്പിച്ചു

0

ക്രിസ്തുമസ്- ന്യൂ ഇയര്‍ ആഘോഷം, സംസ്ഥാന അതിര്‍ത്തി മുത്തങ്ങയില്‍ പരിശോധന കര്‍ശനമാക്കി എക്സൈസ്. ചരക്കുവാഹനങ്ങളടക്കം കര്‍ശന പരിശോധന നടത്തിയാണ് ചെക്ക് പോസ്റ്റ് കടത്തിവിടുന്നത്. ആഘോഷങ്ങളോട് അനുബന്ധിച്ച് അയല്‍സംസ്ഥാനത്തു നിന്നും മദ്യവും മയക്കുമരുന്നുകളും സംസ്ഥാനത്തേക്ക് എത്തുമെന്ന ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

എക്സൈസ്, പൊലീസ്, കര്‍ണാടക എക്സൈസ് അധികൃതരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന. ഡോഗ്സ്‌ക്വാഡിന്റെ അടക്കം സഹായത്തോടെയാണ് വാഹനങ്ങള്‍ പരിശോധിക്കുന്നത്. കര്‍ണാടകയില്‍ നിന്നും അതിര്‍ത്തികടന്നെത്തുന്ന യാത്രാചരക്ക് വാഹനങ്ങളക്കം കര്‍ശന പരിശോധനടത്തയതിനുശേഷമാണ് കടത്തിവിടുന്നത്.

കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങിലും കര്‍ശന പരിശോധന തുടരുമെന്ന് മുത്തങ്ങ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിഗീഷ് പറഞ്ഞു. ആഘോഷങ്ങളോട് അനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മദ്യവും മയക്കുമരുന്നുകളും എത്തുമെന്ന ഐബിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നടത്തുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!