അധിക ബാലറ്റ് യൂണിറ്റുകളുടെ പരിശോധന തുടങ്ങി

0

വയനാട് ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടിയതോടെ കണ്ണൂരില്‍ നിന്ന് എത്തിച്ച അധിക ബാലറ്റ് യൂണിറ്റുകളുടെ പരിശോധന തുടങ്ങി. പുതുതായി കൊണ്ടുവന്ന 750 ബാലറ്റ് യൂണിറ്റുകളാണ് മാനന്തവാടി വെയര്‍ഹൗസ് ഗോഡൗണില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പരിശോധിക്കുന്നത്. ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(ഇ.സി.ഐ.എല്‍)യുടെ 21 എഞ്ചിനീയര്‍മാരുടെ പാനലില്‍ നിന്നുളള മൂന്നുപേരാണ് പരിശോധന നടത്തുന്നത്. പരിശോധന ഇന്നു പൂര്‍ത്തിയാവും. വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെ നടക്കുന്ന പരിശോധന പൂര്‍ണമായി വീഡിയോ ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. റാന്‍ഡമൈസേഷന്‍ കൂടി പൂര്‍ത്തിയാക്കി ബാലറ്റ് യൂണിറ്റുകള്‍ അതാത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കു കൈമാറും.

ജില്ലയിലെ 575 പോളിങ് സ്റ്റേഷനുകളിലേക്കായി 928 ബാലറ്റ് യൂണിറ്റുകളും 840 കണ്‍ട്രോള്‍ യൂണിറ്റുകളും 757 വിവിപാറ്റ് മെഷീനുകളുമാണ് നേരത്തെ എത്തിച്ചിരുന്നത്. നോട്ട അടക്കം 16 സ്ഥാനാര്‍ത്ഥികളുടെ പേരും വിശദാംശങ്ങളുമാണ് ഒരു ബാലറ്റ് യൂണിറ്റിലുണ്ടാവുക. വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ 20 ആയതോടെ അധിക ബാലറ്റ് യൂണിറ്റുകള്‍ കണ്ണൂരില്‍ നിന്ന് കൊണ്ടുവരികയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!