സപ്ലൈകോയുടെ നേതൃത്വത്തിലുള്ള നെല്ല് സംഭരണം നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു.പൊതു വിപണിയിലെ വിലയേക്കാള്‍ ഉയര്‍ന്ന വിലക്കാണ് കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നത്. ഒരു മാസം മുന്‍പ് കൃഷി ഭവന്റെയും പാടശേഖര സമിതിയുടെയും സഹകരണത്തോടെ അക്ഷയ വഴി രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നും ഒരേക്കറിലെ 20 ക്വിന്റെല്‍ നെല്ലാണ് സംഭരിക്കുന്നത്.ഒരു ക്വിന്റലിന് 2800 രൂപ തോതിലാണ് കര്‍ഷകരില്‍ നിന്ന് നെല്ല് എടുക്കുന്നത്.സപ്ലൈകോ അധികൃതര്‍ നെല്ല് നല്‍കുന്ന കര്‍ഷകര്‍ക്ക് മുന്ന് ദിവസത്തിനുള്ളില്‍ ബാങ്കുകളിലുടെ പണം നല്‍കുന്ന രീതിയിലാണ് നെല്ല് സംഭരണം.
വിപണിയില്‍ 1200 മുതല്‍ 1500 രൂപ വരെയാണ് നെല്ലിന്റ വില വിളവെടുപ്പ് സീസണ്‍ കഴിഞ്ഞതോടെ വില കുടിയിട്ടുമില്ല ഈ സാഹചര്യത്തില്‍ കുടിയ വിലക്ക് സപ്ലൈകോ നെല്ല് സംഭരിക്കുന്നത് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ട് വിളവെടുത്ത നെല്ല് ഉണക്കി പെറുക്കി വൃത്തിയാക്കി ചാക്കുകളില്‍ നിറച്ച് തുന്നിക്കെട്ടിവേണം എത്തിക്കാന്‍ പാടശേഖരങ്ങളില്‍ നിശ്ചയിക്കപ്പെട്ട സംഭരണ കേന്ദ്രങ്ങളിലാണ് എത്തിക്കേണ്ടത് സപ്ലൈകോക്ക് നെല്ല് നല്‍കിയാല്‍ വൈകാതെ പണം ലഭിക്കുമെന്നതും കര്‍ഷകര്‍ക്ക് ഏറെ സഹായകരമാകുന്നുണ്ട് സപ്ലൈകോയുടെ നെല്ല് സംഭരണത്തിന് മികച്ച പ്രതികരണമാണ് കര്‍ഷകരില്‍ നിന്ന് ലഭിക്കുന്നത് പരമാവധി കര്‍ഷകരില്‍ നിന്ന് വേഗത്തില്‍ നെല്ല് സംഭരിക്കുന്നതിന് കുടുതല്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയും നെല്ല് സംഭരിക്കാനുള്ള തയ്യാറെടുപ്പിലാണ്.സപ്ലൈകോ അധികൃതര്‍ നെല്ല് നല്‍കുന്ന കര്‍ഷകര്‍ക്ക് മുന്ന് ദിവസത്തിനുള്ളില്‍ ബാങ്കുകളിലുടെ പണം നല്‍കുന്ന രീതിയിലാണ് നെല്ല് സംഭരണം.