വിവാദമായ മുട്ടില്‍ മരംമുറി കേസില്‍ പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിക്കപ്പെടുന്നതായി ആരോപണം. പ്രധാന പ്രതികളും ജയില്‍ മോചിതരായതോടെ കോടതി സമീപിക്കാനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.മുട്ടില്‍ മരംമുറിയുടെ കോലാഹലങ്ങള്‍ തീര്‍ത്ത അലയൊലികള്‍ അവസാനിച്ചപ്പോള്‍ മരംകൊള്ളയുടെ ഉള്ളറകള്‍ കണ്ടെത്തായി പ്രഖ്യാപിച്ച അന്വേഷണവും നിലച്ച മട്ടാണെന്നും, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍ ബാദുഷ പറഞ്ഞു.
റവന്യു വകുപ്പിന്റെ വിവാദ ഉത്തരവിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ മരംകൊള്ള നടത്തിയിട്ടും സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം ഇതുവരെയും എങ്ങുമെത്തിയില്ലെന്ന് ആരോപണം ഉയരുന്നത്. മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 52 കേസുകളില്‍ 38 കേസിലും മുഖ്യ പ്രതികളായ ആഗസ്റ്റിന്‍ സഹോദരന്‍മ്മാര്‍ ജാമ്യം നേടി പുറത്തിറങ്ങിയതും അന്വേഷണത്തിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുകയാണെന്നും, വിഷയത്തില്‍ സര്‍ക്കാരിനെ ആഞ്ഞടിക്കാന്‍ വിഷയ മേറ്റടുത്തവരും ഇപ്പോള്‍ മൗനത്തിലായി കഴിഞ്ഞുവെന്നും ആരോപണം ഉയരുന്നുണ്ട്. വിവാദ ഉത്തരവിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും, മരം മുറിക്ക് ഒത്താശ നല്‍കിയ ഉദ്യോഗസ്ഥരും ഇപ്പോഴും സര്‍വീസില്‍ തുടരുകയാണ്.
നിയമ സംവീധാനങ്ങളെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ സമ്പത്ത് കൊള്ളയടിച്ചവരെ രക്ഷിച്ചെടുക്കാനുള്ള ത്രീവ ശ്രമം തന്നെയാണ് അണിയറയില്‍ നടക്കുന്നതെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്മ തീരുമാനിച്ചതായി വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ വ്യക്തമാക്കി.