കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റ് തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് കാനം രാജേന്ദ്രന്‍

0

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റ് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള പ്രകടന പത്രികപോലെയെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍.സംസ്ഥാനത്തിന്റെ ആവശ്യം നിഷ്‌ക്കരണം കേന്ദ്രം നിരസിച്ചെന്നും ഇതിനുപിന്നില്‍ രാഷ്ട്രീയമാണന്നും അദ്ദേഹം ബത്തേരിയില്‍ പറഞ്ഞു.എല്‍.ഡി.എഫ് വടക്കന്‍മേഖല ജാഥയ്ക്ക് ബത്തേരിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നപാര്‍ട്ടിയാണ് സംസ്ഥാനം ഭരിക്കു ന്നത്.വന്യമൃഗശല്യം പരിഹരിക്കുന്നതിന്നായി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍കൊണ്ടുവന്നിട്ടുണന്നും ഇത് ബത്തേരിയിലാണ് ആദ്യം നടപ്പാക്കന്നതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ പി.എം.ജോയി അധ്യക്ഷ നായി രുന്നു.എം.വി.ഗോവിന്ദന്‍,പി.ഗഗാറിന്‍,വിജയന്‍ചെറുകര,കെ.വി.മോഹനന്‍,എ.പി.അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.ബത്തേരിയില്‍ എത്തിയജാഥയ്ക്ക് ഗാന്ധിജംഗ്ഷനില്‍ സ്വീകരണംനല്‍കി.തുടര്‍ന്ന തുറന്നജീപ്പില്‍ സമ്മേളനനഗരയിലേക്ക് ആനയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!