മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മലപ്പുറം, മമ്പാട്, പറമ്പന്‍ വീട്ടില്‍ പി. മുഹമ്മദ് സുനീര്‍(37) ആണ് പിടിയിലായത്. മുത്തങ്ങ ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. സുനീറിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും 0.9 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സുല്‍ത്താന്‍ ബത്തേരി എസ്.ഐ സി.എം സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തി മയക്കുമരുന്ന് പിടികൂടി ഇയാളെ അറസ്റ്റ് ചെയ്തത്.