കവിതാസമാഹാരം പ്രകാശനം ചെയ്തു

0

സാദിര്‍ തലപ്പുഴയുടെ വിശദമായ ചോദ്യം ചെയ്യല്‍ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തില്‍ വച്ചുനടന്ന പരിപാടിയില്‍ മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് അസീസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത തമിഴ് കവി യവനിക ശ്രീറാം പുസ്തകം പ്രകാശനം ചെയ്യുകയും പ്രശസ്ത കവിയത്രി നവീന സുഭാഷ് പുസ്തകം ഏറ്റുവാങ്ങുകയും ചെയ്തു. നന്ദനന്‍ മുള്ളമ്പത്ത് പുസ്തകാവതരണം നടത്തി ചടങ്ങില്‍ ഷാജന്‍ ജോസ്, അനൂപ് വി എസ്, രശ്മി രേഖ, ധ്യാന അരീക്കോറോത്ത്, സണ്ണിജോസഫ്, ഷാജി പുല്‍പ്പള്ളി, പ്രതീഷ് താന്നിയാട്, ഡോക്ടര്‍ നീതു ചന്ദ്രന്‍, പ്രസാദ് വികെ തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!