രാജീവ് ഗാന്ധി മിനി ബൈപ്പാസ് നാളെ ഭാഗികമായി തുറന്നുനല്‍കും

0

ബത്തേരി രാജീവ് ഗാന്ധി മിനി ബൈപ്പാസ് നാളെ ഭാഗികമായി ഗതാഗതത്തിനായി തുറന്നുനല്‍കും.കൈപ്പഞ്ചേരി മുതല്‍ ഗാന്ധി ജംഗ്ഷന്‍ വരെയുള്ള 425 മീറ്റര്‍ ദൂരമാണ് തുറന്നുനല്‍കുക.
ഒരു കോടി 30ലക്ഷം രൂപ ചെലവഴിച്ച് മണ്ണിട്ട് ഉയര്‍ത്തിയ ബൈപ്പാസാണ് താല്‍ക്കാലികമായി നാളെ മുതല്‍ തുറന്നു നല്‍കുക.കക്കോടന്‍ കുടുംബം ബൈപ്പാസിനായി വിട്ട് നല്‍കിയ ഒരേക്കര്‍ 30 സെന്റ് സ്ഥലത്താണ് ബൈപ്പാസ് നിര്‍മ്മിച്ചിരിക്കുന്നത്.ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തീയാവാനുള്ള ഈ ഭാഗം മണ്ണിട്ട് ഉയര്‍ത്തിയിരിക്കുകയാണ്.ഈ ഭാഗത്തെ മണ്ണ് ഉറക്കുന്നതിന്നായിട്ടാണ് നാളെ മുതല്‍ താല്‍ക്കാലികമായി ബൈപ്പാസ് ഗതാഗതത്തിന്നായി തുറന്നുനല്‍കുന്നത്.ചുങ്കത്തുനിന്നും ആരംഭിച്ച് ഗാന്ധിജംഗ്ഷന്‍ വഴി മാനിവയലില്‍ എത്തുന്ന തരത്തിലാണ് രണ്ടര കിലോമീറ്റര്‍ വരുന്നതാണ് നിര്‍ദ്ധിഷ്ട രാജീവ് ഗാന്ധിമിനബൈപ്പാസ്.

Leave A Reply

Your email address will not be published.

error: Content is protected !!