സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസത്തേത് 23 മുതല്‍ ആരംഭിക്കും

0

ഒക്ടോബര്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 23 മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു.ആദ്യഘട്ടത്തില്‍ അന്ത്യോദയ അന്നയോജന( മഞ്ഞക്കാര്‍ഡ്) വിഭാഗത്തിനുള്ള കിറ്റ് ആയിരിക്കും റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുക.

ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മറ്റു കാറുകള്‍ക്കുള്ള കിറ്റുകളും കടകളില്‍ എത്തും. സെപ്റ്റംബര്‍ മാസത്തെ കിറ്റ് വിതരണം ഈ മാസം 26 വരെ നീട്ടിയിട്ടുണ്ട്. സാധനങ്ങളുടെ ലഭ്യത കുറവ് മൂലം പല താലൂക്കുകളിലും കിറ്റുകള്‍ എത്തിക്കാന്‍ സപ്ലൈക്കോയ്ക്ക് കഴിയാത്ത സാഹചര്യത്തിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!