കോവിഡ് പോസിറ്റീവായാല്‍ വോട്ട് ഇങ്ങനെ
വോട്ടെടുപ്പിനു തലേന്ന് വൈകീട്ട് മൂന്ന് മണിക്ക് ശേഷം കൊവിഡ് പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റീനിലാ കുന്നവര്‍ക്കും വോട്ടെടുപ്പ് ദിവസം ബൂത്തില്‍ നേരിട്ട് എത്തി വോട്ട് ചെയ്യാം.ഇവര്‍ ആരോഗ്യവകുപ്പിനെയും വരണാധി കാരിയെയും വിവരം അറിയിക്കണം. ഡിഎംഒ അല്ലെങ്കില്‍ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫി ക്കറ്റിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യാന്‍ അനുവാദം ലഭിക്കും.
സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് നല്‍കും. വീടുകളിലോ, സര്‍ക്കാര്‍ ആശുപത്രികളിലോ കഴിയുന്നവര്‍ പിപിഇ കിറ്റ് സ്വയം സംഘടിപ്പിക്കണം.ഇവര്‍ പിപിഇ കിറ്റ് ധരിച്ച് വൈകീട്ട് 6ന് മുമ്പ് വോട്ടു ചെയ്യാന്‍ എത്തണം. എന്നാല്‍ 6മണിക്ക് ക്യൂവിലുള്ള സാധാരണ വോട്ടര്‍മാരും വോട്ടു ചെയ്തശേഷം മാത്രമേ ഇവരെ വോട്ടു ചെയ്യാന്‍ അനുവദിക്കൂ.ഇവര്‍ പോളിംഗ് ബൂത്തില്‍ കയറും മുമ്പ് പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിക്കണം. സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാര്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ മുഖാവരണം മാറ്റണം.