മെഡിക്കല്‍ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പറ്റ ബൈപാസ്സിലുള്ള ഫ്‌ലവര്‍ഷോ ഗ്രൗണ്ടില്‍ നടത്തുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഒരുക്കിയ മെഡിക്കല്‍ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു. അനാട്ടമി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സജ്ജീകരിച്ച എക്‌സ്‌പോയുടെ ഔദ്യോഗിക ഉദ്ഘാടനം എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീര്‍ നിര്‍വ്വഹിച്ചു. പ്രദര്‍ശനത്തില്‍ കടാവര്‍ (തുറന്ന മനുഷ്യ ശരീരം) കൂടാതെ യഥാര്‍ത്ഥ മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഹൃദയം, വൃക്കകള്‍, ശ്വാസകോശം, ശ്വസന നാളം, കൈപ്പത്തി, കാല്‍മുട്ടുകള്‍, ഹൃദയത്തിന്റെ ഉള്‍വശം, കരളും പിത്തസഞ്ചിയും, അന്നനാളം, ആമാശയം, പ്ലീഹ, ചെറുകുടല്‍, വന്‍കുടല്‍, ഇടുപ്പിന്റെ നെടുകെയുള്ള ഛേദം, തലച്ചോര്‍, സുഷുമ്‌ന, തലയോട്ടിയും താടിയെല്ലും, ചെവിക്കുള്ളിലെ അസ്ഥികള്‍, തുടയെല്ല്, കാല്‍മുട്ടിലെ ചിരട്ടകള്‍, അസ്ഥികൂടങ്ങള്‍, വിവിധ വളര്‍ച്ചാ ഘട്ടങ്ങളിലുള്ള ഗര്‍ഭസ്ഥ ശിശുക്കള്‍ തുടങ്ങി വിജ്ഞാന പ്രദവും അതിലുപരി ആശ്ചര്യമുളവാക്കുന്നതുമായ കാഴ്ചകളാണ് എക്‌സ്‌പോയില്‍ ഒരുക്കിയിരിക്കുന്നത്.
ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജിന്റെ സഹകരണത്തോടെ അടിയന്തിര ഘട്ടങ്ങളില്‍ നല്‍കേണ്ട പ്രാഥമിക ചികിത്സകളെ (ബേസിക് ലൈഫ് സപ്പോര്‍ട്ട്) കുറിച്ചുള്ള പ്രായോഗിക പരിശീലനവും എക്‌സ്‌പോയില്‍ നല്‍കിവരുന്നു. ഒപ്പം പി എം ആര്‍ വിഭാഗത്തിന്റെ കീഴിലുള്ള കൃത്രിമ കൈ – കാല്‍ നിര്‍മ്മാണ യൂണിറ്റിന്റെ പ്രദര്‍ശനവും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ആരോഗ്യ മേഖലയിലെ കോഴ്സുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനുള്ള പവലിയനും സൗജന്യ മെഡിക്കല്‍ ചെക്ക് അപ്പും അടിയന്തിരഘട്ടങ്ങളില്‍ വൈദ്യ സഹായം നല്‍കുന്നതിനായി ആംബുലന്‍സ് അടക്കമുള്ള മെഡിക്കല്‍ സംഘത്തെയും വയനാട് ഫെസ്റ്റ് എക്‌സ്‌പോ നഗരിയില്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഒരുക്കിയിട്ടുണ്ട്.
ഉച്ച തിരിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണി വരെയുള്ള പ്രദര്‍ശനം ഏപ്രില്‍ 30 വരെ തുടരും. ചടങ്ങില്‍ ഡീന്‍ ഡോ. എ പി കാമത്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, സൂപ്പി കല്ലങ്കോടന്‍, ഡോ. ഷാനവാസ് പള്ളിയാല്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഉസ്മാന്‍, വൈസ് പ്രസിഡന്റ് ഇ. ഹൈദ്രു, ട്രഷറര്‍ നൗഷാദ് കാക്കവയല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.