മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അരുൺ. പ്രസാദ്. ഇ യും സംഘവും വാളാട് കരിക്കാട്ടിൽ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു. വാളാട്, വരയാൽ , ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തി വന്നിരുന്ന വരയാൽ, കരയോത്തുങ്കൽ വീട്ടിൽ ബാലചന്ദ്രൻ. കെ (Age:56) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇതിനു മുമ്പും സമാന തരത്തിലുള്ള കേസിന് അറസ്റ്റിലായിട്ടുണ്ട്.
പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്. സി, സനൂപ് കെ. എസ്, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ ), ഷിംജിത്ത്. പി
എന്നിവരും പങ്കെടുത്തു. 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രതിയെ ബഹുമാനപ്പെട്ട JFCM മാനന്തവാടി കോടതി മുമ്പാകെ ഹാജറാക്കുന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post