*യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം*
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ആറുമാസമാണ് കോഴ്സ് കാലാവധി. https://srccc.in/downloadഎന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. മേപ്പാടി പുളിയാമ്പറ്റ വൈദ്യശാല, -9497200633, 9400487754, മാനന്തവാടി സമഗ്ര യോഗ ആന്റ് മെഡിറ്റേഷന്‍ സെന്റര്‍ – 9388461156 എന്നിവയാണ് ജില്ലയിലെ പഠന കേന്ദ്രങ്ങള്‍. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.
*മസ്റ്ററിംഗ് ചെയ്യണം*
നെന്മേനി ഗ്രാമപഞ്ചായത്തില്‍ 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തീ കരിയ്ക്കാത്തവര്‍ ഫെബ്രുവരി 20 മുന്‍പ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക്ക് മസ്റ്ററിംഗും, കിടപ്പ് രോഗികള്‍ ഹോം മസ്റ്ററിംഗും പൂര്‍ത്തിയാക്കണം. മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ഫെബ്രുവരി 25 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തികരിക്കേണ്ടതാണ്.
*ക്യാന്‍സര്‍ ദിനാചരണം നടത്തി*
ജില്ലാ ആരോഗ്യ വകുപ്പിന്റെയും നല്ലൂര്‍നാട് ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ലോക ക്യാന്‍സര്‍ ദിനാചരണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പി. കല്യാണി അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ഡി.എം.ഒ ഡോ. പ്രിയസേനന്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍, ആശുപത്രി സൂപ്രണ്ട് ഡോ. സാവന്‍ സാറ മാത്യു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡോ. രാജേഷ്, സുമിത്ര ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
*അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം*
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ഡെവലപ്പ്മെന്റ് സ്‌കീം സ്‌കോളര്‍ഷിപ്പിനായി വൈത്തിരി താലൂക്കിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുളള മത്സര പരീക്ഷ മാര്‍ച്ച് 12 ന് ഉച്ചക്ക് 2 മുതല്‍ 4 വരെ നടക്കും. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ പങ്കെടുക്കാം. പ്രാക്തന ഗോത്ര വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാനം ബാധകമല്ല. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അപേക്ഷാഫോറം ഫെബ്രുവരി 21 നകം ഐ.റ്റി.ഡി.പി ഓഫീസിലോ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് വരെ സ്റ്റൈപ്പന്റ്, ട്യൂഷന്‍ ഫീസ് എന്നിവ ലഭിക്കും. ഫോണ്‍. 04936 202232.
*കൂടിക്കാഴ്ച്ച*
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി പ്രൊമോട്ടറെ നിയമിക്കുന്ന തിനുള്ള കൂടിക്കാഴ്ച്ച ഫെബ്രുവരി 11 ന് രാവിലെ 10 ന്് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. പ്ലസ്ടു ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18 മുതല്‍ 40 വയസ്സ് വരെ. പ്രമോട്ടര്‍മാരില്‍ 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്ന് നിയമിക്കും. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും പ്രായപരിധി 50 വയസ്സുമാണ്. നിയമനം മാര്‍ച്ച് 31 വരെയായിരിക്കും . താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫി ക്കറ്റുകളുമായി കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
*മസ്റ്ററിംഗ് ചെയ്യണം*
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് മുഖേന പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കളില്‍ 2019 ഡിസംബര്‍ വരെ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്ത പെന്‍ഷന് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിനും കിടപ്പുരോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഹോം മസ്റ്ററിംഗ് നടത്തുന്നതിനും 20 വരെ സമയം അനുവദിച്ചു. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്ന ഗുണഭോക്താക്കള്‍ ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തീകരിക്കണം.
*ടെണ്ടര്‍ ക്ഷണിച്ചു*
കല്‍പ്പറ്റ അഡീഷണല്‍ ഐസി.ഡി.എസ് ഓഫീസിന് കീഴിലെ 132 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 8 ന് ഉച്ചയ്ക്ക് 2 നകം ടെണ്ടര്‍ ഫോം സമര്‍പ്പിക്കണം. ഫോണ്‍ 04936 201110, 9562663356
*ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം*
നെന്മേനി ഗവ.വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ജൂനിയിര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 9 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04936 266700.
*വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യും*
പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പി എച്ച് സി മുതല്‍ വിമലാ മേരി, മരിയ ട്രാന്‍സ്ഫോര്‍മര്‍ വരെയും കളനാടികൊല്ലി മുതല്‍ എരിയപ്പള്ളി ട്രാന്‍സ്ഫോര്‍മര്‍ വരെയുള്ള 11 കെ വി ലൈനില്‍ ഇന്ന് (ശനി) മുതല്‍ വൈദ്യുതി പ്രവഹിച്ചു തുടങ്ങുന്നതായിരിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീര്‍ അറിയിച്ചു.
*വൈദ്യുതി മുടങ്ങും*
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ ഏരിയപ്പള്ളി, കളനാടിക്കൊല്ലി, കല്ലുവയല്‍, കേളക്കവല, ബസവന്‍ കൊല്ലി, കഥവാകുന്ന്. എം എല്‍ എ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നാളെ (ശനി) രാവിലെ 10 മുതല്‍ 2 വരെ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പതിമൂന്നാം മൈല്‍, അംബേദ്ക്കര്‍ കോളനി, ഉദിരംചേരി, മഞ്ഞൂറാ, പത്താം മൈല്‍, ഷറോയ് റിസോര്‍ട്ട് ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ മഞ്ഞളാംകൊല്ലി, ചുഴലി, പുല്‍പ്പാറ, കല്ലാട്ട് വില്ല ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
*ടെണ്ടര്‍ ക്ഷണിച്ചു*
സുല്‍ത്താന്‍ ബത്തേരി ഐ സി ഡി എസ് ന് കീഴിലുള്ള സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ 42 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റ് വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ സി ഡി എസ് സുല്‍ത്താന്‍ ബത്തേരി ഓഫീസുമായി ബന്ധപ്പെടുക .ഫോണ്‍ 04936 222844,9496729331