കഞ്ചായുമായി യുവാക്കൾ പിടിയിൽ
തിരുനെല്ലി : കഞ്ചായുമായി യുവാക്കൾ പിടിയിൽ
അസം സ്വദേശികളായ സഞ്ജു നായക് (37), മനേഷ് പുർത്തി (24) എന്നിവരെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്. സഞ്ജുവിൽ നിന്നും 51 ഗ്രാം കഞ്ചാവും മനേഷിൽ നിന്നും 31 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ബാവലിയിൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ ലാൽ സി. ബേബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർകഞ്ചാവുമായി പിടിയിലാവുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.