തെരുവ് നായയുടെ ആക്രമണം; മൂന്ന് പേര്‍ക്ക് കടിയേറ്റു
തോണിച്ചാല്‍ -പയിങ്ങാട്ടിരി- അയിലമൂല റൂട്ടില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് തെരുവ് നായയുടെ ആക്രമണം. നായയുടെ കടിയേറ്റ മൂന്ന് പേര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. തോണിച്ചാല്‍ പയിങ്ങാട്ടിരി ഗ്രാമത്തിലെ രേവതി രാജേഷ് (37), തോണിച്ചാല്‍ സ്വദേശി മനോജ് (50), കല്ലോടി സ്വദേശിനി ബിന്ദു (47) എന്നിവര്‍ക്കാണ് കടിയേറ്റത്. ജോലിക്ക് പോകുന്നതിനിടെ മനോജിനെ തോണിച്ചാല്‍ കാരുണ്യ നിവാസ് പരിസരത്ത് വെച്ചാണ് നായ കടിച്ചത്. തുടര്‍ന്ന് പയിങ്ങാട്ടിരി വില്ലേജ് ഓഫീസ് പരിസരത്ത് വെച്ചാണ് രേവതിയെ കടിച്ചത്. ഭര്‍ത്താവ് രാജേഷിനൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. തുടര്‍ന്നാണ് അയിലമൂല ഭാഗത്ത് വെച്ച് ബിന്ദുവിന് കടിയേല്‍ക്കുകയായിരുന്നു.