വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമം യുവാക്കള്‍ അറസ്റ്റില്‍

0

പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അമ്മയും ചെറിയ കുട്ടിയും മാത്രം താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു ഇവര്‍. ചെന്നലോട് സ്വദേശികളായ കുന്നോളി ഫാസില്‍(20), കുന്നത്ത് തോട്ടത്തില്‍ ഫാസില്‍ (21) എന്നിവരെയാണ് പടിഞ്ഞാറത്തറ എസ് ഐ മുരളീധരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കെതിരെ സെക്ഷന്‍ 452, 341,324, 354, റെഡ് വിത്ത് 34 ഐ പി സി എന്നി വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!