ടൗൺഷിപ്പ് നിർമ്മാണം ആറ് മാസത്തിനകം പൂർത്തീകരിക്കും

0

 

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിത മേഖലയിലെ അതിജീവിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പ് ആറ് മാസത്തിനകം പൂർത്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് സ്പെഷ്യൽ ഓഫീസർ എസ് സുഹാസ്. എൽസ്റ്റൺ എസ്റ്റേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടൗൺപ്പിൽ നിർമ്മിക്കുന്ന മാതൃകാ വീട്, പൊതു റോഡ്, അങ്കണവാടി, പൊതു മാർക്കറ്റ്, മാതൃകാ ആശുപത്രി എന്നിവയുടെ പ്രവൃത്തി ഇന്ന് (ഏപ്രിൽ 16) ആരംഭിക്കും. ടൗൺഷിപ്പിൻ്റെ വിശദ പദ്ധതി റിപ്പോർട്ട് പൂർത്തിയാകുന്നതോടെ നാല് ക്ലസ്റ്ററുകളിൽ നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണവും ആരംഭിക്കും. ജില്ലയിൽ മെയ് – ജൂൺ മാസങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ പ്രവൃത്തി വേഗത്തിൽ ആരംഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!