തിരുനെല്ലി സ്വദേശിയായ 43കാരിയാണ് കാട്ടിക്കുളം പുളിമുട് സ്വദേശി വര്‍ഗ്ഗീസിനെതിരെ പോലിസില്‍ പരാതി നല്‍കിയത്.മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ ഇതു മറയാക്കി ഇയാള്‍ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചു കൊണ്ടിരുന്നതായി പരാതിയില്‍ പറയുന്നു.വിശ്വാസിയായ തന്നെ നിയന്ത്രിക്കാന്‍ ഏതോ സ്വാമിയുടേതെന്ന് പറഞ്ഞ് ജപിച്ച ചരട് കൈയ്യില്‍ കെട്ടി.ഇത് ഊരിയാല്‍ മരണം സംഭവിക്കുമെന്നും മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കരുത് എന്നും വര്‍ഗ്ഗിസ് ഭീഷണിപെടുത്തിയതായും പരാതിയില്‍ പറയുന്നു.സംഭവം പുറത്തു പറഞ്ഞാല്‍ തന്നെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതായും തന്റെ ഫോണിലെ മുഴുവന്‍ നമ്പറുകളും ഡിലീറ്റ് ചെയ്ത് കളഞ്ഞുവെന്നും വീട്ടമ്മ പറയുന്നു.നാല്‍പ്പതിനായിരം രൂപ പറ്റിച്ചതായും അത് തിരിച്ചു കിട്ടണമെന്നും നിരന്തരം തന്നെ ഉപദ്രവിക്കുന്ന ഈ വ്യക്തിക്കെതിരെ നിയപരമായ നടപടി സ്വീകരിക്കണമെന്നും വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.വീട്ടമ്മയുടെ പരാതിയില്‍ തിരുനെല്ലി പോലീസ് കേസെടുത്തു.