കര്‍ഷകരുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണം മലങ്കര യാക്കോബായ സുറിയാനി സഭ
ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണാന്‍ കേന്ദ്ര സംസ്ഥാനത്ത് സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് മലങ്കര യാക്കോബായ സുറിയാനി സഭ മാനന്തവാടി മേഖലാതല നേതൃത്വ യോഗം ആവശ്യപ്പെട്ടു.മാനന്തവാടി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന യോഗം വികാരി ഫാ.ഡോ.കുര്യാക്കോസ് വെള്ളച്ചാലില്‍ ഉദ്ഘാടനം ചെയ്തു. ഫാ.എല്‍ദോ മനയത്ത് അധ്യക്ഷനായി. ഫാ.അതുല്‍ കുമ്പളംപുഴയില്‍ , ഫാ.ഷിനോജ് പുന്നശ്ശേരി ,സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം.ഷിനോജ് കോപ്പുഴ,ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ ആയ .കെ. വി. കുര്യാക്കോസ്, ഏലിയാമ്മ ജോര്‍ജ്ജ് ,കോറോം സെന്റ് മേരീസ് യാക്കോബായ പള്ളി ട്രസ്റ്റി ബൈജു തുണ്ടുങ്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.