വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി കുഞ്ഞുമുഹമ്മദ്; മാതൃകാ പ്രവര്‍ത്തനം…

0

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പ്രതിരോധ സാമഗ്രികളും, പഠനോപകരണങ്ങളും നല്‍കി ചുമട്ടുതൊഴിലാളിയും സാമൂഹികപ്രവര്‍ത്തകനുമായ കുഞ്ഞുമുഹമ്മദ്. വനാതിര്‍ത്തി മേഖലകളിലെ സ്‌കൂളുകളിലാണ് ഇദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കായി സാനിറ്റൈസര്‍, മാസ്‌ക,് പുസ്തകങ്ങള്‍ എന്നിവ എത്തിച്ചു നല്‍കിയത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന സഹായം എന്ന നിലയിലാണ് കുഞ്ഞുമുഹമ്മദിന്റെ ഈ മാതൃകാ പ്രവര്‍ത്തനം. മുന്‍വര്‍ഷങ്ങളില്‍ കുടയും ബാഗുമൊക്കെയായിരുന്നെങ്കില്‍ ഇത്തവണയത് സാനിറ്റൈസര്‍, മാസ്‌ക്, നോട്ടുപുസ്തകങ്ങളുമായി.

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാലാണ് ഇത്തരം സാധനങ്ങള്‍ എത്തിച്ചു നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗോത്രമേഖലയില്‍ നിന്നും വരുന്ന കുട്ടികള്‍ക്കടക്കം ഏറെ ഇപകാരപ്രഥമാണ്. സാഹയങ്ങള്‍ ചെയ്യാന്‍ സന്നദ്ദരയാവരുടെ പിന്തുണകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നതെന്നാണ് കുഞ്ഞു മുഹമ്മദ് പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!