അതിര്‍ത്തി മേഖലയിലെ പമ്പുകളില്‍ ഇന്ധന വില്‍പ്പന; വന്‍ ഇടിവ്

0

അതിര്‍ത്തി സംസ്ഥാനങ്ങളിലെ ഇന്ധന വിലക്കുറവിനെത്തുടര്‍ന്ന് ജില്ലയിലെ അതിര്‍ത്തി മേഖലയിലെ പമ്പുകളില്‍ ഇന്ധന വില്‍പ്പനയില്‍ വന്‍ ഇടിവ്. കേന്ദ്രത്തിനുപുറകെ കര്‍ണാടക, തമിഴ്നാട് സര്‍ക്കാറുകളും പെട്രോള്‍, ഡീസല്‍ നികുതി കുറച്ചതോടെയാണ് പമ്പുകളില്‍ ഇന്ധനവില്‍പ്പന കുറയാന്‍ കാരണമായിരിക്കുന്നത്. മുമ്പത്തെ അപേക്ഷിച്ച് പകുതിയിലിധികം വില്‍പ്പന കുറഞ്ഞതായി പമ്പുടമകള്‍ പറയുന്നു.

ദേശീയപാതയോരങ്ങളിലെ പമ്പുകളിലാണ് ഇന്ധന വില്‍പ്പന ഗണ്യമായി കുറഞ്ഞിരിക്കുന്നത്. കേരളത്തെ അപേക്ഷിച്ച് കര്‍ണാടകയില്‍ ഡീസലിന് എട്ടു രൂപയുടെയും, പെട്രോളിന് അഞ്ച് രൂപയുടെ കുറവാണുള്ളത്. തമിഴ്നാട്ടില്‍ മൂന്ന് രൂപയുടെ വിലക്കുറവുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇന്ധനികുതി കുറച്ചതോടെ കര്‍ണാടകയും തമിഴ്നാടും സര്‍ക്കാറുകള്‍ക്ക് ലഭിക്കുന്ന ഇന്ധനികുതിയിലും കുറവ് വരുത്തിയതാണ് ഈ വിലക്കുറവിന് കാരണമായിരിക്കുന്നത്.

ഇതോടെ വയനാട് വഴി ഇരുസംസ്ഥാനങ്ങളിലേക്കും, തിരിച്ചും സഞ്ചരിക്കുന്ന ചരക്ക് വാഹനങ്ങളടക്കം ഇരുസംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇന്ധനം നിറയ്ക്കുന്നത്. ഇത് വന്‍തിരിച്ചടിയാണ് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലെ പമ്പുടമകള്‍ക്ക് ഉണ്ടാക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറി വരുകയായിരുന്ന പമ്പുകളില്‍ ഇപ്പോള്‍ അയല്‍ സംസ്ഥാനങ്ങളുമായുള്ള ഇന്ധന വിലയിലയുടെ അന്തരമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!