കോവിഡ് വ്യാപനം രൂക്ഷമാവുമ്പോഴും പുല്‍പ്പള്ളി മേഖലയിലെ ബാങ്കുകളില്‍ തിരക്ക് വര്‍ധിക്കുന്നു.ഒന്നിലധികം കൗണ്ടര്‍ ഏര്‍പ്പെടുത്തി ഇടപാടുകള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ഒട്ടുമിക്ക സാമ്പത്തിക ഇടപാടുകളും ബാങ്കുകള്‍ വഴിയാക്കിയതോടെയാണ് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.
രാവിലെ ബാങ്കുകള്‍ തുറക്കും മുന്‍പേ ഇടപാടുകാര്‍ കൂട്ടമായെത്തിയിരിക്കും.വായ്പകള്‍ക്ക് പുറമേ വിവിധ സബ്സിഡികള്‍, കുടുംബശ്രീ അടവ് ,മണി ട്രാന്‍സ്ഫര്‍ തുടങ്ങിയ ഒട്ടേറെ ആവശ്യങ്ങളുമായി എത്തുന്നവര്‍ക്ക് തിരക്കു മുലം സമയബന്ധിതമായി കാര്യങ്ങള്‍ നടത്താനാവുന്നില്ലെന്ന പരാതിയുണ്ട്.ദേശസാല്‍കൃത ബാങ്കുകളിലാണ് ഏറെ തിരക്ക്. തൊഴിലുറപ്പ് പദ്ധതിയുടെ ശമ്പളം കിട്ടുന്ന ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കും.ബാങ്കുകളിലുടെയുള്ള സേവനം വര്‍ദ്ധിപ്പിച്ചതല്ലാതെ അതിതനുസരിച്ച് ജീവനക്കാരെ കുട്ടുകയോ സൗകര്യം വര്‍ധിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
ഒന്നിലധികം കൗണ്ടര്‍ ഏര്‍പ്പെടുത്തി വേഗത്തില്‍ ഇടപാട് നടത്താനുള്ള സൗകര്യങ്ങളും ഇടപാടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും ആണ് ആവശ്യം.