വയനാട് ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് പറയുന്ന വയനാട് ടൂറിസം ഗൈഡ് കല്‍പ്പറ്റ ഒലീവ്സ് റിസോര്‍ട്ടില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അജേഷ്.കെ.ജി പ്രകാശനം ചെയ്തു. പുസ്തത്തിന്റെ ആദ്യ കോപ്പി പ്രസ് ക്ലബ് പ്രസിഡണ്ട് ഗിരീഷ് ഏറ്റു വാങ്ങി.രണ്ട് പതിറ്റാണ്ടിലധികം ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിക്കുന്ന സുബൈര്‍ ഇള കുളത്തിന്റേതാണ് ഈ കൈ പുസ്തകം.വയനാട് ടൂറിസ്റ്റ് മാപ്പ്, വയനാട് ടൂറിസം ഡയറക്ടറി, വയനാട് ടൂറിസം ഗൈഡ് എന്നീ പുസ്തകങ്ങളും ഇതിന് മുമ്പ് ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് സലീം കടവന്‍ പുസ്തക പരിചയം നടത്തിയ ചടങ്ങില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഹമ്മത് സലീം വി അധ്യക്ഷനായിരുന്നു. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ. അബ്ദുള്ള, ഗിരീഷ് പെരുന്തട്ട, ഡബ്ല്യു.ടി.ഒ പ്രതിനിധി ബാബു വൈദ്യര്‍, ബിജു തോമസ്, തുടങ്ങിയവര്‍ സംസാരിച്ചു.