വയനാട് പുല്‍പ്പള്ളി ചേകാടി പൊളന്ന ചന്ത്രോത്ത് വനഭാഗത്താണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റത്.ചേകാടി പൊളന്ന എലിഫന്റ് വാലി റിസോര്‍ട്ടിലെ നിര്‍മ്മാണ തൊഴിലാളിയായ പാലക്കാട് ചൂരനല്ലൂര്‍ സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .തുടര്‍ന്ന് പരിക്കുകള്‍ ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത് റിസോര്‍ട്ടിന് സമയമുള്ള വനത്തിലൂടെ എളുപ്പവഴിയില്‍ തൊഴിലാളികളുടെ സംഘം പുറത്ത് കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം.
Sign in
Sign in
Recover your password.
A password will be e-mailed to you.