രാത്രി കാല  കാവല്‍ സമരവുമായി കിസാന്‍ സഭ 

0

 

നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലുമുക്ക് മാറോടു പ്രദേശങ്ങളിലെ രൂക്ഷമായ ആന ശല്യത്തിന് പരിഹാരം കാണാത്ത വനം വകുപ്പിന്റെ അനാസ്ഥക്കെതിരെയാണ് വേറിട്ട സമരവുമായി അഖിലേന്ത്യ കിസാന്‍ സഭ രംഗത്ത് വന്നത്.അന്നതിതിനു കാവല്‍ എന്ന മുദ്രവാക്യം ഉയര്‍ത്തി വനാതിര്‍ത്തിയില്‍ തീ കൂട്ടിയും, പന്തം കത്തിച്ചുമായിരുന്നു രാത്രി കാല കാവല്‍ സമരം.  നെല്ല് കൊയ്യാന്‍ പാകമായ സമയത്ത് കാട്ടാനകള്‍ ഏക്കറു കണക്കിന് കൃഷിയിടമാണ് നശിപ്പിക്കുന്നത്.

അഖിലേന്ത്യ കിസാന്‍ സഭ നൂല്‍പ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തത്തിലാണ് വേറിട്ട സമരം നടത്തിയത്.വനം വകുപ്പ് രാത്രി സമയങ്ങളില്‍ പട്രോളിങിഗ് നടത്താനോ വാച്ചര്‍മാരെ നിയമിക്കാനോ തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു വേറിട്ട സമരം.കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് പി എം  ജോയ് ഉത്ഘാടനം ചെയ്തു . കെ ജി തങ്കപ്പന്‍ , ഷാജി വാകേരി , എ  എം ജോയ് , എം എന്‍ ജോര്‍ജ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!