ഒമിക്രോണ്‍: പ്രതിരോധം ശക്തമാക്കി കേരളം

0

കര്‍ണാടകയില്‍ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിരോധത്തിനായി കേരളം വ്യാപകമായ മുന്നൊരുക്കങ്ങള്‍ നടത്തിയെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സീന്‍ എടുത്തവരില്‍ വൈറസിന്റെ പുതിയ വകഭേദം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും അതിതീവ്ര വ്യാപനശേഷി ഗൗരവത്തോടെ കാണണം. മറ്റു രോഗങ്ങളുള്ളവര്‍ക്കു വിദഗ്ധചികിത്സ വേണ്ടിവന്നേക്കാം. ഇത് ആശുപത്രികളില്‍ തിരക്കേറാന്‍ ഇടയാക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം പടര്‍ന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് ഒരുക്കങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നു വന്നവരൊന്നും നിലവില്‍ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലില്ല. അങ്ങനെയുള്ളവരെ കണ്ടെത്തിയാല്‍ ആശുപത്രികളിലെ ഐസലേറ്റഡ് വാര്‍ഡുകളിലേക്കു മാറ്റും. മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കു രോഗലക്ഷണമുണ്ടെങ്കില്‍ വീടുകളില്‍ ക്വാറന്റീനില്‍ തുടരാന്‍ തടസ്സമില്ല. നേരത്തേ വന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്കും സഹായത്തിനുമായി കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!