അമ്പലവയല്‍ പഞ്ചായത്തിലെ കോറി കുളങ്ങള്‍ ആത്മഹത്യാ മുനമ്പുകളായി മാറുന്നു. കോറിക്കുളങ്ങള്‍ക്ക് ചുറ്റും സുരക്ഷാ മതില്‍ വേണമെന്ന സര്‍ക്കാര്‍ നിബന്ധനകള്‍ നടപ്പാകുന്നില്ല.അമ്പലവയല്‍ പഞ്ചായത്തിലെ ആയിരംകൊല്ലി,നന്ദന്‍ കവല,അമ്പലവയല്‍ മഞ്ഞപ്പാറ പ്രദേശങ്ങളിലായി നാല്പതോളം കോറികളായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഈ കോറികളെല്ല ഏട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവര്‍ത്തന അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിര്‍ത്തി പോവുകയായിരുന്നു .പിന്നീട് വര്‍ഷങ്ങളായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് കോറികള്‍ കുളങ്ങള്‍ ആയി മാറുകയും ചെയ്തു എന്നാല്‍ ഈ കോറികുളങ്ങള്‍ക്കൊന്നും സുരക്ഷാ മതിലുകളോ മറ്റും മാനദണ്ഡങ്ങളോ ഒന്നും പാലിച്ചില്ല. എന്നാല്‍ വികാസ് കോളേജിലേക്കുള്ള വഴിക്ക് സമീപമുള്ള ഒരു കോറിക്കു മാത്രം സുരക്ഷാ മതില്‍ നിര്‍മ്മിച്ചു. ബാക്കിയുള്ള കോറികള്‍ക്ക് ഒന്നും സുരക്ഷാ മതിലുകള്‍ ഒന്നും നിര്‍മ്മിക്കാത്തത് പതിയിരിക്കുന്ന അപകടങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും കാരണമായി മാറുന്നു. മേപ്പാടിയില്‍ നിന്ന് പോലും യുവതി വന്ന മഞ്ഞപ്പാറ കോറി കുളത്തില്‍ ചാടിയ സംഭവം സമീപകാലത്താണ് ഉണ്ടായത്. ഇന്ന് അരൂണ്‍ എന്ന യുവവും കുളത്തില്‍ ചാടി മരിച്ചും മാത്രവുമല്ല വിവിധ കോരികളിലായി പലതവണ ആളുകള്‍ ചാടി ആത്മഹത്യ ചെയ്യുമ്പോഴും ചുറ്റുമതില്‍ നിര്‍മിക്കേണ്ടവരെല്ലാം നോക്കുകുത്തിയായി മാറുകയാണ്. എത്രയും വേഗം ചുറ്റുമതില്‍ നിര്‍മ്മിക്കണം എന്നാണ് നാട്ടുകരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.