വയനാട് മുണ്ടക്കൈ ദുരന്തം കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 2,219 കോടി രൂപയുടെ പാക്കേജാണ് അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സഹായ ധനത്തില്‍ തീരുമാനമുണ്ടാകും.അതേസമയം ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് സമരങ്ങള്‍ ശക്തമാക്കിയിരി ക്കുകയാണ് വിവിധ സംഘടനകള്‍.
ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉള്‍പ്പെടുത്തിയത്. വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ പെടുത്താന്‍ ആയിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ കേരളം ആവശ്യപ്പെട്ടത് പോലെ ലെവല്‍ മൂന്ന് വിഭാഗത്തില്‍ വയനാട് ദുരന്തത്തെ ഉള്‍പ്പെടുത്തിയോ എന്ന് വ്യക്തമല്ല.ലെവല്‍ മൂന്ന് ദുരന്തത്തില്‍ ഉള്‍പ്പെടുത്തിയോ എന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അതിനിടെ വയനാട് പാക്കേജ് ആവശ്യവുമായി പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടിരുന്നു. യുഡിഎഫ്, എല്‍ ഡി എഫ് എം പിമാര്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2,221 കോടി രൂപയുടെ സഹായമാണ് സംഘം തേടിയത്. വയനാട് പാക്കേജില്‍ നാളെ വിശദാംശങ്ങള്‍ നല്‍കാമെന്ന് അമിത് ഷാ അറിയിച്ചു. ദുരന്തബാധിതര്‍ മാസങ്ങളായി ദുരിത ജീവിതം നയിക്കുകയാണ്. അതേസമയം ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ഹരിത സേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുമ്പില്‍ ഉപവാസ സമരവും , കേന്ദ്ര അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.