എം.എ .ഹിന്ദിയില്‍ ഫാത്തിമ്മ ഹെന്നക്ക് ഒന്നാം റാങ്ക്

0

എം.എ .ഹിന്ദിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി പച്ചിലക്കാട് സ്വദേശി.ഫാത്തിമ്മ ഹെന്നയണ് എം.ജി യൂണിവേഴ്സിറ്റിയുടെ 2018- 20 വര്‍ഷത്തെ എം.എ. ഹിന്ദിക്ക് ഒന്നാം റാങ്ക് നേടിയത്.

കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളില്‍ നിന്നും എം.എ ഹിന്ദി പരിക്ഷക്ക് 2018 – 20 ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ളതിനാല്‍ ഭാരതീയ സാഹിത്യ പ്രതിഷ്ഠാന്‍ ഏര്‍പ്പെടുത്തിയ പ്രൊഫ. എന്‍. രാമന്‍ നായര്‍ സ്മൃതി പുരസ്‌കാരവും ഇത്തവണ ഫാത്തിമ്മ്ക്ക് ലഭിച്ചിട്ടുണ്ട്.

എറണാകുളം മഹാരാജാസ് കോളേജിലാണ് ഫാത്തിമ എം.എ ഹിന്ദി ചെയ്തത്.കണിയാമ്പറ്റ 17 -ാം വാര്‍ഡ് പച്ചലക്കാട് താമസിക്കുന്ന ആനക്കുഴിയില്‍ പോക്കര്‍ – അഫ്സത്ത് ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെ മകളാണ് കുമാരി ഫാത്തിമ്മ ഹെന്ന. ചെറിയ ക്ലാസുമുതല്‍ക്കെ ഹിന്ദിയോടായിരുന്നു താല്‍പര്യമെന്ന് ഫാത്തിമ്മ പറയുന്നു. ബിരുദവും പിന്ദിയിലായിരുന്നു. കണിയാമ്പറ്റ നിവേദിത വിദ്യാ നികേതനിലാണ് ഫാത്തിമയുടെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്.

ഇപ്പോള്‍ ഐ.എച്ച്. ആര്‍.ഡി യുടെ കിഴിലുള്ള മാനന്തവാടിയിലേയും. മീനങ്ങാടിയിലേയും കോളേജുകളില്‍ അധ്യാപികയായി സേവനമനുഷ്ടിക്കുകയാണ് കുമാരി ഫാത്തിമ ഹെന്ന.

Leave A Reply

Your email address will not be published.

error: Content is protected !!