സംസ്ഥാനത്ത് നിര്‍മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും.വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിമന്റ് കമ്പനികളും വിതരണക്കാരും വ്യാപാ രികളുമായാണ് ഇന്ന് യോഗം ചേരുക.
കമ്പനികള്‍ വില കൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് മന്ത്രി യോഗം വിളിച്ചത്. വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായാണ് യോഗം.സിമന്റ്, ചാക്കിന് 510 രൂപയാണ് ഇന്ന് മുതല്‍ വില വര്‍ധിക്കുന്നത്. 480 രൂപയാണ് ശരാശരി വില എന്നിരിക്കെ, ഇതാദ്യമായാണ് രൂപയ്ക്ക് മുകളിലെത്തുന്നത്.