മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി പ്രസിദ്ധികരിച്ചു. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 119 പേരാണ് കാണാമറയത്തുള്ളത്. ആദ്യം തയ്യാറാക്കിയ പട്ടികയില്‍ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎന്‍എ ഫലം കിട്ടിത്തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്.
ദുരന്തത്തില്‍ അകപ്പെട്ട് കാണാതയവര്‍ക്കുള്ള തിരച്ചില്‍ മുണ്ടക്കൈ,ചൂരല്‍മല മേഖലകളിലും സൂചിപ്പാറ, ചാലിയാര്‍ പുഴയുടെ തീരങ്ങളിലുംതുടരുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ നടന്ന തെരച്ചിലില്‍ മൃതദേഹങ്ങളോ മൃതദേഹഭാഗങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളിലൂടെയുള്ള തെരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകരെ നിലവില്‍ അനുവദിക്കുന്നില്ല.
അതേസമയം ലഭ്യമായ ഡിഎന്‍എ വിവരങ്ങള്‍ഇനിയുംസര്‍ക്കാര്‍പുറത്ത്വിട്ടിട്ടില്ല. കാണാതായവരുടെ അടുത്തബന്ധുക്കളുടെ രക്തസാമ്പിളുകളുടെവിവരങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുന്ന നടപടി ആണ് ഇനി പൂര്‍ത്തീകരിക്കാന്‍ ബാക്കി ഉള്ളത്. ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ച് തുടങ്ങി.. പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍,ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍എന്നീവിവരങ്ങളാണ് ശേഖരിക്കുന്നത്
അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവില്‍ ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ അധ്യയനം തുടങ്ങാനുമാണ് സര്‍ക്കാര്‍ ആലോചന. 10 സ്‌കൂളുകളാണ് നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് വാടകവീടുകളിലേക്കോ മാറിയതായാണ് സര്‍ക്കാര്‍ കണക്ക്. 400 ല്‍ ഏറെ കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ ഉണ്ട്.