ഓണ്‍ലൈന്‍ അല്ല; ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഇനി ഓഫീസുകളില്‍; 22 മുതല്‍ ആരംഭിക്കും

0

മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റുകള്‍ ഈ മാസം 22 മുതല്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ഇതുവരെ നടത്തിയിരുന്നത്.

അപേക്ഷകര്‍ ഓഫീസില്‍ ഹാജരാകാതെ ഓണ്‍ലൈനായി ലേണേഴ്സ് പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണമാണ് നേരത്തെ വകുപ്പ് ഒരുക്കിയിരുന്നത്. ഈ ക്രമീകരണം ദുരുപയോഗിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഓണ്‍ലൈന്‍ ടെസ്റ്റ് അവസാനിപ്പിക്കുന്നത്.

ഓഗസ്റ്റ് 22 മുതല്‍ ടെസ്റ്റ് ഡേറ്റ് ബുക്ക് ചെയ്തിരിക്കുന്ന അപേക്ഷാര്‍ഥികള്‍ അതതു ദിവസമോ അല്ലെങ്കില്‍ എസ്എംഎസ് ആയി മെസേജ് ലഭിക്കുന്ന തീയതിയിലോ ബുക്ക് ചെയ്ത ഓഫീസുകളില്‍ നേരിട്ടെത്തി പരീക്ഷയ്ക്ക് ഹാജരാകണം.

Leave A Reply

Your email address will not be published.

error: Content is protected !!