മൃഗ വേട്ടക്കിടെ പിടിയില്‍
വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ രാമഗിരി സര്‍ക്കാര്‍ വനത്തില്‍ കൂരമാനിനെ വേട്ടയാടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. എടത്തന രാജന്‍ കെ സി (31)യാണ് പിടിയിലായത്. വനത്തില്‍ വെടി ശബ്ദം കേട്ട് നടത്തിയ തിരിച്ചിനിടയിലാണ് വനത്തിനുള്ളില്‍ നിന്നും നാടന്‍ നിറത്തോക്കും വെടിമരുന്നും ആയുധങ്ങള്‍ സഹിതം പ്രതിയെ പിടികൂടിയത്. വന നിയമം, വന്യജീവി സംരക്ഷണ നിയമം, ആംസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പേര്യ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സനൂപ് കൃഷ്ണന്‍ പറഞ്ഞു. വരയാല്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ വി ആനന്ദന്റെ നേതൃത്വത്തില്‍ വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സിറില്‍ സെബാസ്റ്റ്യന്‍, ഉമേഷ് , അരുണ്‍ സി, അരുണ്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.