വയനാട് വന്യജീവി സങ്കേതത്തില്‍ മാനിനെ കുരുക്ക് വെച്ച് പിടികൂടിയ ആള്‍ അറസ്റ്റില്‍. ചീയമ്പം 73 കോളനിയിലെ ബാലന്‍ (60) ആണ് അറസ്റ്റിലായത്. പുള്ളിമാനിന്റെ ജഡവും പിടികൂടാന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. കുറിച്യാട് റെയിഞ്ചില്‍ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് വൈകിട്ടാണ് സംഭവം. വന പരിശോധനക്കിടെയാണ് സംശയാസ്പദമായ നിലയില്‍ ബാലനെ വനത്തിനുള്ളില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുരുക്ക് വെച്ച് പിടികൂടിയ മാനിന്റെ ജഡം സമീപത്ത് നിന്ന് കണ്ടെത്തിയത്. പിടികൂടിയ ബാലനൊപ്പമുള്ളവര്‍ക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എ. നിജേഷിന്റെ നേതൃത്വത്തില്‍ എസ്. എഫ്. ഒമാരായ ഇ. ജി പ്രശാന്തന്‍, എ. വി ഗോവിന്ദന്‍, കെ. സി രമണി, ബി.എഫ്.ഒമാരായ എം. എസ് അഭിജിത്ത്, വി. പി അജിത്, ബി. സൗമ്യ, രശ്മി മോള്‍, പി. രഞ്ജിത്ത്, ഡ്രൈവര്‍ എം. ബാബു എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.