മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷ ഒക്ടോബര്‍ 26ന്

0

തിരുവനന്തപുരം സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് മാറ്റിവെച്ച പ്ലസ് വണ്‍ പരീക്ഷ ഒക്ടോബര്‍ 26ന് നടക്കും. സമയക്രമത്തില്‍ മാറ്റമില്ലെന്ന് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് അറിയിച്ചു. പി.എസ്.സി അസി: എഞ്ചിനിയര്‍ പരീക്ഷകള്‍ ഒക്ടോബര്‍ 28 ന് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.

അതേസമയം ഒക്ടോബര്‍ 23 ന് നടക്കേണ്ടുന്ന ബിരുദതലം പ്രാഥമിക പരീക്ഷ മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയതി ഉടന്‍ അറിയിക്കുന്നതാണ്. ഒക്ടോ: 30 ന്റെ ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് മാറ്റമില്ല.

Leave A Reply

Your email address will not be published.

error: Content is protected !!