കടുവയെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

0

കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും പശുക്കളെ കൊല്ലുകയും ഭീതിപരത്തുകയും ചെയ്യുന്ന കടുവയെ പിടി കൂടുന്നതിനു ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. കൂട് വെച്ച് പിടികൂടാനായില്ലെങ്കിൽ മയക്ക് വെടിവെച്ച് പിടികൂടും. ഇതിനുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഉടൻ അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി വെറ്ററിനറി ഡോക്റ്റർമാരുടെ സംഘം സ്ഥലത്തെത്തും. സൗത്ത് ഡി.എഫ് ഒ, എ.ഡി.എം എന്നിവർ ഉടൻ സ്ഥലത്തെത്തും. സൗത്ത് വയനാട് ഡി എഫ് ഒ ആയി നാളെ തന്നെ മുഴുവന്‍ സമയ ഉദ്യോഗസ്ഥനെ നിയമിക്കും. നിയുക്ത മന്ത്രി ഒ ആര്‍ കേളുവുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നതായും ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!