2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍:
ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കിയാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രണ്ടാം പിണറായി മന്ത്രിസഭയിലെ കന്നി ബജറ്റ് അവതരിപ്പിച്ചത്.ആരോഗ്യമേഖല 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ്, സൗജന്യ വാക്സിന്‍ പ്രഖ്യാപനം, 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിനായി 1000 കോടി, വാക്സിന്‍ നിര്‍മാണ ഗവേഷണത്തിന് 10 കോടി, സിഎച്ച്എസ്സികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ക്ക് 636.5 കോടി, 25 സിഎസ്എസ്ഡികള്‍ക്കായി 18.75 കോടി, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കാന്‍ 50 കോടി, പീഡിയാട്രിക് സൗകര്യങ്ങള്‍ക്ക് 25 കോടി (പ്രാരംഭഘട്ടം), 50 മെട്രിക് ടണ്‍ ശേഷിയുള്ള ലിക്വഡ് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ്
വിദ്യാഭ്യാസ മേഖല വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം സൗജന്യ ലാപ്ടോപുകള്‍, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് 10 കോടി, വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിങിന് സ്ഥിരം സംവിധാനം, പഠനത്തിന് വെര്‍ച്വല്‍, ഓഗ്മെന്‍ര് സംവിധാനത്തിന് 10 കോടി
ടൂറിസം മേഖല ടൂറിസം മാര്‍ക്കറ്റിങിന് 50 കോടി അധികം, ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതി, മലബാര്‍ ലിറ്റററി ടൂറിസം സര്‍ക്യൂട്ട്, ബയോ ഡൈവേഴ്സിറ്റി പാക്കേജ് എന്നിവയ്ക്ക് 50 കോടി
തീരമേഖല അടിസ്ഥാന സൗകര്യ വികസനം, തീരദേശ വികസനം എന്നിവയ്ക്കായി ആദ്യഘട്ടത്തില്‍ കിഫ്ബി 1500 കോടി നല്‍കും, കോസ്റ്റല്‍ ഹൈവേ പദ്ധതി
കാര്‍ഷിക മേഖല നാല് ശതമാനം പലിശ നിരക്കില്‍ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി നല്‍കും. കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള സംവിധാനങ്ങള്‍ക്കായി 10 കോടി, കാര്‍ഷിക ഉത്പന്ന വിപണനത്തിന് 10 കോടി, കുറഞ്ഞ പലിശക്ക് വായ്പ, കാര്‍ഷിക ഉത്പന്ന വിതരണ ശൃംഖല, കൃഷിഭവനുകള്‍ സ്മാര്‍ട്ടാക്കും, പാല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ഫാക്ടറി,
കുടുംബശ്രീ കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടിയുടെ വായ്പ, 4ശതമാനം പലിശ നിരക്ക്, കുടുംബശ്രീക്ക് കേരള ബാങ്ക് നല്‍കുന്ന വായ്പക്ക് 2-3 ശതമാനം സബ്സിഡി നല്‍കും, ഈ വര്‍ഷം 10000 ഓക്സിലറി കുടുംബശ്രീ യൂണിറ്റുകള്‍ സ്ഥാപിക്കും,
തോട്ടം/ റബര്‍ മേഖല തോട്ടം മേഖലയ്ക്കും ബജറ്റില്‍ പ്രഖ്യാപനം, പ്ലാന്റേഷനായി 5 കോടി, കേരളത്തില്‍ അഞ്ച് അഗ്രോ പാര്‍ക്കുകള്‍ തുടങ്ങാന്‍ 10 കോടി, റബര്‍ സബ്സിഡിക്കും കുടിശിക നിവാരണത്തിനും 50 കോടി
പ്രളയ പശ്ചാത്തലത്തില്‍ നടപ്പാക്കുന്ന പ്രവൃത്തികള്‍ക്ക് 50 കോടിയുടെ സമഗ്ര പാക്കേജ്
തൊഴില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ 12 കോടി തൊഴില്‍ ദിനങ്ങള്‍, ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പ്രാഥമിക ഘട്ടത്തില്‍ 10 കോടി
പട്ടിക ജാതി/ പട്ടിക വര്‍ഗ വികസനം പട്ടിക ജാതി, പട്ടിക വര്‍ഗ വികസനത്തിനായി പ്രഖ്യാപനങ്ങള്‍, 100 പേര്‍ക്ക് 10 ലക്ഷം വീതം സംരംഭക സഹായം, വകയിരുത്തിയത് 10 കോടി
കലാ മേഖല കലാ സാംസ്‌കാരിക മേഖലയില്‍ 1500 പേര്‍ക്ക് പലിശരഹിത വായ്പ
പ്രവാസി ക്ഷേമം കൊവിഡ് സാഹചര്യത്തില്‍ ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടി വായ്പ
കെഎഫ്സി വായ്പ ആസ്തി 5 വര്‍ഷം കൊണ്ട് 10000 ആക്കി ഉയര്‍ത്തും, ഈ വര്‍ഷം കെഎഫ്സി 4500 കോടി വായ്പ അനുവദിക്കും
കെഎസ്ആര്‍ടിസി- കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക വിഹിതം 10 കോടിയായി ഉയര്‍ത്തും, 3000 ഡീസല്‍ ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റും, ചെലവ് 300 കോടി പ്രതീക്ഷിക്കുന്നു
സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിക്ക് അഞ്ച് കോടി
സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കും
വ്യവസായ സംരംഭകത്വ പരിപാടിക്ക് 50 കോടി
ആയുഷ് വകുപ്പിന് 20 കോടി
കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് 5 കോടി
പത്രവിതരണം അടക്കമുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് വാഹന വായ്പ, ഇതിനായി 200 കോടിയുടെ പദ്ധതി
കെ.ആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിര്‍മിക്കാന്‍ രണ്ട് കോടി വീതം