പച്ചക്കറി തൈ വിതരണം ചെയ്യ്തു

0

വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പച്ചക്കറി തൈ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. പച്ചമുളക്, തക്കാളി, വെണ്ടയ്ക്ക, പാവല്‍, പടവലങ്ങ, പയര്‍ തുടങ്ങി വിവിധ ഇനം പച്ചക്കറി തൈകളാണ് കൃഷിഭവനുമായി സഹകരിച്ച് നല്‍കുന്നത്.

ഇരുപത്തയ്യായിരത്തോളം വരുന്ന പച്ചക്കറി തൈകള്‍ ആണ് പഞ്ചായത്തിലെ വിവിധ കുടുംബശ്രീ അംഗങ്ങള്‍ക്കായി വിതരണം ചെയ്യുക.ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിഷരഹിത പച്ചക്കറി എന്ന സന്ദേശമാണ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നത്. മുന്‍പ് വാഴക്കന്ന് വിതരണവും,ഫല വൃക്ഷതൈ വിതരണവും നടന്നിരുന്നു.കുടുംബശ്രീ അംഗങ്ങള്‍ സ്വന്തമായും, ഗ്രൂപ്പുകളായി തിരിഞ്ഞും പച്ചക്കറി കൃഷി. ഈ വര്‍ഷം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍. നടപ്പിലാക്കുന്നുണ്ട്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!