സ്‌കൂട്ടര്‍ മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.

0

സ്‌കൂട്ടര്‍ മതിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകന്‍ വീഷ്ണു സജി (24) മണ്ടണ്ടിക്കൂന്ന് കാണിരത്തിങ്കല്‍ വാസന്റെ മകന്‍ അമല്‍ വീഷ്ണു (23)എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ബത്തേരിക്കടുത്ത തിരുനെല്ലിയിലാണ് അപകടം. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് വന്ന ഇവരുടെ സ്‌കൂട്ടര്‍ പാതയോരത്തെ മതിലിലിടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോലിസ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!