ലോക്സഭ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക വയനാട് മണ്ഡലത്തില്‍ 14,62,423 സമ്മതിദായകര്‍

0

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടര്‍പട്ടിക നിലവില്‍ വന്നപ്പോള്‍ വയനാട് ലോക്സഭ മണ്ഡലത്തില്‍ 14,62,423 സമ്മതിദായകര്‍ ഇത്തവണ വിധിയെഴുതും.
ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 311274 പുരുഷ വോട്ടര്‍മാരും 324651 സ്ത്രീ വോട്ടര്‍ന്മാരും അഞ്ച് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 635930 പേരാണ് ഇത്തവണ അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലങ്ങളായ വണ്ടൂര്‍-232839, നിലമ്പൂര്‍-226008, ഏറനാട് -184363 വോട്ടര്‍മാരും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലെ -183283 വോട്ടര്‍മാര്‍ ഉള്‍പ്പെടെയാണ് വയനാട് ലോക് സഭാ മണ്ഡലത്തില്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ 14,62,423 വോട്ടര്‍മാരുള്ളത്. ജില്ലയില്‍ 32644 പുതിയ വോട്ടര്‍മാരാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. 6102 ഭിന്നശേഷി വോട്ടര്‍മാരില്‍ 3364 പുരുഷന്മാരും 2738 സ്ത്രീകളുമാണുള്ളത്.ജില്ലയില്‍ 18 നും 19 നും വയസ്സിനിടയില്‍ 8878 വോട്ടര്‍മാര്‍ ഉണ്ട്. 4518 പുരുഷന്‍മാരും 4360 സ്ത്രീകളും ഉള്‍പ്പെടും. 100 വയസിന് മുകളില്‍ 49 പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.

 

വോട്ടര്‍മാര്‍
മാനന്തവാടി 201383
പുരുഷന്‍മാര്‍ 99446
സ്ത്രീകള്‍ 101937
…………………………….
സുല്‍ത്താന്‍ ബത്തേരി 225635
പുരുഷന്‍മാര്‍ 110039
സ്ത്രീകള്‍ 115596
…………………………………………..
കല്‍പ്പറ്റ 208912
പുരുഷന്‍മാര്‍ 101789
സ്ത്രീകള്‍ 107118
ട്രാന്‍സ്‌ജെന്‍ഡര്‍ 5
…………………………………………
നിലമ്പൂര്‍ 226008
പുരുഷന്‍മാര്‍ 110578
സ്ത്രീകള്‍ 115424
ട്രാന്‍സ്‌ജെന്‍ഡര്‍ 6

……………………………..
വണ്ടൂര്‍ 232839
പുരുഷന്‍മാര്‍ 114822
സ്ത്രീകള്‍ 118017
……………………………………..
ഏറനാട് 184363
പുരുഷന്‍മാര്‍ 93590
സ്ത്രീകള്‍ 90773
……………………..
തിരുവമ്പാടി 183283
പുരുഷന്‍മാര്‍ 90790
സ്ത്രീകള്‍ 92489
ട്രാന്‍സ്‌ജെന്‍ഡര്‍ 4

Leave A Reply

Your email address will not be published.

error: Content is protected !!