മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡന്റുമായ പിവി ബാലചന്ദ്രന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. രാജി കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി. കല്‍പ്പറ്റയില്‍ പിവി ബാലചന്ദ്രന്റെ വാര്‍ത്താസമ്മേളനം തുടരുന്നു.അഴിമതി പുറത്തു കൊണ്ടുവരുന്നതിനു പകരം അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചതെന്ന് പിവി ബാലചന്ദ്രന്‍. ബത്തേരി അര്‍ന്‍ ബാങ്ക് നിയമന കോഴ വിവാദത്തില്‍ ഐസി ബാലകൃഷ്ണനെ വെള്ള പൂശുന്ന നിലപാടാണ് ഡിസിസി സ്വീകരിച്ചത്.
സംസ്ഥാന നേതാക്കള്‍ പലരും ഐസി ബാലകൃഷ്ണനെ വെള്ളപൂശാനാണ് ശ്രമിച്ചത്. നിയമനത്തില്‍ ഐസി പണം വാങ്ങിയ കാര്യം വാര്‍ത്താ സമ്മേളനത്തില്‍ നേരത്തെ താന്‍ വെളിപ്പെടുത്തിയിരുന്നുവെന്നും ബാലചന്ദ്രന്‍. പ്രവര്‍ത്തകരുടെ വികാരം ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ല. അതിനാല്‍ പ്രസ്ഥാനവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് രാജിക്കത്തില്‍ ബാലചന്ദ്രന്‍.കെ.എസ്.യു മുതല്‍ തുടങ്ങിയ 52 വര്‍ഷത്തെ പാര്‍ട്ടി ബന്ധമാണ് ബാലചന്ദ്രന്‍ അവസാനിപ്പിച്ചത്.ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് ബാലചന്ദ്രന്‍.