പനവല്ലിയില്‍ നീരുറവ തടസ്സപ്പെടുത്തി അനധികൃത നിര്‍മ്മാണം:വില്ലേജ് ഓഫീസും സ്റ്റോപ്പ് മെമ്മൊ നല്‍കി.

0

പനവല്ലി പാണ്ടിരംഗ കോട്ടക്കല്‍ എസ്റ്റേറ്റില്‍ സെക്ഷന്‍ 81 പ്രകാരം ഒഴിവാക്കപ്പെട്ട തോട്ടഭൂമിയില്‍ ഗവണ്‍മെന്റിന്റെ യാതൊരു അനുമതിയും ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തി നടത്തിയതിനാണ് പഞ്ചായത്തിന് പുറമെ വില്ലേജ് ഓഫീസും സ്റ്റോപ്പ് മെമ്മോ നല്‍കിയത്.നീരുറവ മണ്ണിട്ട് നികത്തി തടസ്സപ്പെടുത്തി, കുളം നിര്‍മ്മിച്ചു, മുന്‍കൂര്‍ അനുമതിയില്ലാതെ മരം മുറിച്ചുമാറ്റി, അനുമതി ഇല്ലാതെ റെഡ് സോണില്‍കെട്ടിട നിര്‍മ്മാണം നടത്തി എന്നി നിയമവിരുദ്ധ നടപടിക്കെതിരെയാണ്
വില്ലേജ് ഓഫീസ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

അനധികൃത നിര്‍മ്മാണത്തിനെതിരെ തഹസില്‍ ദാര്‍ വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതിനിടയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഈട്ടിയും മറ്റു മരങ്ങളും മുറിച്ചു മാറ്റിയതിന് വനം വകുപ്പും കേസെടുത്തിട്ടുണ്ട്.കോട്ടക്കല്‍, പാണ്ടിരംഗ,വില്ലികൊല്ലി, പുലിമൂട്കുന്ന്, ഓലഞ്ചേരി, വെള്ളാരംകുന്ന്, പാലപീടിക, കടവയല്‍, ഇരുമ്പ്പാലം, ചേലൂര്‍,മണ്ണുണ്ടി എന്നി പ്രദേശത്തെ ഏഴോളം ആദിവാസി കോളനികളിലെ പ്രദേശത്ത് വെള്ളമെത്തുന്ന പ്രധാന നീരുറവയാണ് സ്വകാര്യ വ്യക്തികള്‍ തടസ്സപ്പെടുത്തിയത്.റെഡ് സോണില്‍ ഡിഡിഎംഎ ഉത്തരവിന് വിരുദ്ധമായ നടക്കുന്ന പ്രവര്‍ത്തിക്കെതിരെ പഞ്ചായത്തും വില്ലേജ് ഓഫീസുംസ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തികള്‍ തകൃതിയാണ് വേനല്‍ കടുക്കുന്നതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്നും പ്രതിഷേധങ്ങള്‍ ശക്തമാകുന്നുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!