ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നിന്ന് വിജിലന്‍സ് പണം പിടി കൂടി

0

സുല്‍ത്താന്‍ ബത്തേരി: ആര്‍ ടി ഒ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കായി നല്‍കാനായി ഡ്രൈവിംഗ് സ്‌കൂളുകാര്‍ ശേഖരിച്ച 14, 400 രൂപ വിജിലന്‍സ് ഡി. വൈ. എസ്. പി. ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തു.ഇന്ന് രാവിലെ 10 മണിയോടുകുടി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സെന്റ് മേരീസ് കോളണ്ട് ഗ്രൗണ്ടില്‍ വെച്ചായിരുന്നു സംഭവം. ഡ്രൈവിംഗ് സ്‌കൂളുകാരുടെ പ്രതിനിധിയായ സുരേഷ് എന്നയാളില്‍ നിന്നാണ് തക പിടിച്ചെടുത്തത്. വിവിധ ഡ്രൈവിംഗ് സ്‌കൂളുകാരില്‍ നിന്ന് ഡ്രൈവിംഗ ടെസ്റ്റുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിനായി വിവിധ ഡ്രൈവിംഗ് സ്‌കൂളുകാര്‍ നല്‍കിയ തുകയാണെന് പോലീസ് പറഞ്ഞു. ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. സുരേഷ് കുമാറിനെ പോലീസ് ചോദ്യം ചെയ്തു

Leave A Reply

Your email address will not be published.

error: Content is protected !!