പിതൃസ്മരണയില്‍ ബലിതര്‍പ്പണം നടത്തി ആയിരങ്ങള്‍; ഇന്ന് കര്‍ക്കിടക വാവുബലി, ചടങ്ങുകള്‍ ഉച്ചവരെ

0

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കിടക വാവുബലി ആചരിച്ച് വിശ്വാസികള്‍. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കര്‍ക്കിടക വാവു ദിനത്തില്‍ ബലിതര്‍പ്പണം നടക്കുന്നത്. രാത്രി മുതല്‍ തുടങ്ങിയ ആചാരങ്ങള്‍ ഇന്ന് ഉച്ചവരെ നീണ്ടുനില്‍ക്കും. ബലിയിടാന്‍ ഏറെ പേരെത്തുന്നത് ആലുവ, തിരുവല്ലം, വര്‍ക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളില്‍ രാത്രി മുതല്‍ തന്നെ വിശ്വാസികള്‍ എത്തുന്നുണ്ട്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ട് വര്‍ഷവും കര്‍ക്കിടക വാവ് ദിനത്തില്‍ ബലിതര്‍പ്പണം അനുവദിച്ചിരുന്നില്ല. ഇത്തവണ വന്‍ ഒരുക്കങ്ങളാണ് ആലുവ, തിരുവല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ ഉള്‍പ്പടെ നടത്തിയത്. വിവിധ ജില്ലകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പ്രത്യേക നിര്‍ദേശം നല്‍കി. എല്ലാവിധ സുരക്ഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും ഹരിത ചട്ടങ്ങള്‍ പാലിച്ചുമാണ് ഇത്തവണത്തെ ചടങ്ങുകള്‍ പുരോഗമിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!