ബഫര്‍സോണ്‍: വിദഗ്ധ സമിതിയുടെ പട്ടിക മുഖ്യമന്ത്രിക്ക് ഉടന്‍ കൈമാറും

0

 

ബഫര്‍സോണ്‍ വിഷയത്തില്‍ സ്ഥലത്തു നേരിട്ടു പരിശോധന നടത്തി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള വിദഗ്ധ സമിതിയുടെ പട്ടിക മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി വനം വകുപ്പ് രണ്ടു ദിവസത്തിനകം കൈമാറും. അടുത്തയാഴ്ചയോടെ ഇതില്‍ തീരുമാനം ഉണ്ടായേക്കും.

റിട്ട. ഹൈക്കോടതി ജഡ്ജിയെയാണു ചെയര്‍മാന്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നത്. വനം, കൃഷി, റവന്യു, കെഎസ്ഇബി വകുപ്പുകളിലെ പ്രതിനിധികളുടെ പട്ടികയും ഒപ്പം വനം വകുപ്പ് കൈമാറും. കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരെക്കൂടി സമിതിയില്‍ ഉള്‍പ്പെടുത്താനും ആലോചനയുണ്ടെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

ബഫര്‍സോണ്‍ വിഷയത്തില്‍ ഉപഗ്രഹ സര്‍വേക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ബഫര്‍സോണ്‍ മേഖലയിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതരനിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവയാണു വിദഗ്ധ സമിതി നേരിട്ടു പരിശോധിക്കുക. ഒരു മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ടും 3 മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നും നടപടികള്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കണമെന്നുമാണു മുഖ്യമന്ത്രിയുടെ നിര്‍ദേശം.ബഫര്‍സോണ്‍ വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജി സംസ്ഥാനം ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന്മേല്‍ തുറന്ന വാദം കേള്‍ക്കണമെന്ന ആവശ്യവും കേരളം ഉന്നയിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!