പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു; 8 പേര്‍ക്ക് പരിക്ക്

0

തിരുനെല്ലി അപ്പപാറ ചേകാടിക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. 8 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 7.30നാണ് അപകടം. പരിക്കേറ്റ എല്ലാവരെയും വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന്റെ ജോലിയെടുക്കുന്ന കരാര്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!