പുല്‍പ്പള്ളിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവത്തിലെ പ്രധാന പ്രതി അറസ്റ്റില്‍ .തിരുവനന്തപുരം സ്വദേശി ദീപക് ചന്താണ് അറസ്റ്റിലായത്.സമാന സ്വഭാവമുള്ള മറ്റൊരു കേസില്‍ കൊട്ടാരക്കര ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം പുല്‍പ്പള്ളി പോലീസ് ജില്ലയിലെത്തിക്കുകയായിരുന്നു.പ്രതിയെ ഉച്ചയോടെ ബത്തേരി കോടതിയില്‍ ഹാജരാക്കും.വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ടവറില്‍ ആയിരുന്നു ജൂലൈ 25 മുതല്‍ 29 വരെ സംഘം താമസിച്ചിരുന്നത്.സൗജന്യ താമസത്തിനു പുറമെ ഭക്ഷണവും ഇവര്‍ക്കായി വന പാലകര്‍ എത്തിച്ചു നല്‍കിയിരുന്നു.
യാത്രയും വനം വകുപ്പിന്റെ വാഹനത്തിലായിരുന്നു.അപരിചിതരായ 4 പേര്‍ വനം വകുപ്പിന്റെ വാച്ടവറില്‍ താമസിക്കുന്നേണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
എന്നാല്‍ ഇതിനു മുന്നേ സംഘം സ്ഥലം വിടുകയായിരുന്നു. പിടിയിലായ തിരുവനന്തപുരം സ്വദേശി എ.ആര്‍ രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീണ്‍ എന്നിവര്‍ അടക്കം തൊഴില്‍ തട്ടിപ്പ് സംഘത്തില്‍ പ്പെട്ടതാണെന്നാണ് പോലീസ് നിഗമനം. പട്ടാളത്തില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് തൊഴില്‍ തട്ടിപ്പ് നടത്തുന്ന സംഘമാണ് പിടിയിലായതെന്നാണ് പോലീസ് നിഗമനം.