ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാന സമര കേന്ദ്രം കേരളമാണോ ഉത്തരേന്ത്യ ആണോ എന്ന് കോണ്‍ഗ്രസിന് ഇനിയും മനസ്സിലായിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം എം.പി. 200 സീറ്റുള്ള ഇടം മാറ്റി വെച്ച് വെറും 20 സീറ്റുള്ള കേരളത്തെ അവര്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഉപയോഗിക്കുകയാണ്. ഇടതുപക്ഷം ആണോ ബി.ജെ.പി ആണോ മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് പറയണമെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
ബാബരി മസ്ജിദിന്റെ ശ്മശാന ഭൂമിയില്‍ നിര്‍മ്മിച്ച രാമക്ഷേത്ര ഉദ്ഘാടനത്തിന് പോകാന്‍ കോണ്‍ഗ്രസിന് ചാഞ്ചാട്ടം ആയിരുന്നു. ഗോഡ്‌സെയുടെ പാര്‍ട്ടി വിളിച്ചാല്‍ ഗാന്ധിജിയുടെ പാര്‍ട്ടിക്ക് ചാഞ്ചാട്ടം പാടില്ലായിരുന്നു. ഇത് എല്ലാവരും കാണുന്നുണ്ട് കോണ്‍ഗ്രസും ലീഗും കണ്ടു കാണുമെന്നു കരുതുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ബുദ്ധി ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത് എന്നും അദ്ദേഹം പറഞ്ഞു. ജയിക്കാനാണ് സി.പി.ഐ മത്സരിക്കുന്നതെന്നും 26 ന് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച തീരുമാനം ആകുമെന്നും എം.പി പറഞ്ഞു. വയനാട്ടിലെത്തിയ അദ്ദേഹം വന്യമൃഗ ആക്രമണങ്ങളില്‍ മരിച്ചവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം കല്‍പ്പറ്റയില്‍ സി.പി.ഐ ആസ്ഥാനത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെ പറഞ്ഞത്.